Ticker

6/recent/ticker-posts

പയ്യോളി കോട്ടക്കടപ്പുറം മത്സ്യബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി.ഒരാൾ നീന്തി രക്ഷപ്പെട്ടു. തിരച്ചിൽ തുടരുകയാണ്

പയ്യോളി :കോട്ടക്കടപ്പുറം മത്സ്യബന്ധനത്തിനിടയിൽതോണി മറിഞ്ഞ് ഒരാളെ കാണാതായി. പിതാവും മകനുമാണ് മത്സ്യബന്ധനത്തിന് പോയത്  മകൻ നീന്തി രക്ഷപ്പെട്ടു. പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സുബയറും മകൻ സുനീറുമാണ് തോണി മറിഞ്ഞ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് സംഭവം നടന്നത്. മിനിഗോവയുടെ സമീപം പുഴയിൽമത്സ്യബന്ധനത്തിനിടയിൽ തോണി മറിയുകയായിരുന്നു. ശക്തമായ കാറ്റും ഒഴുക്കുമായിരുന്നു. തോണി മറിഞ്ഞ് ഇരുവരും ശക്തമായ ഒഴുക്കിൽ അഴിമുഖത്തേക്ക് എത്തിപ്പെട്ടു. ഇതിനിടയിൽ സുനീർ നീന്തി കരപിടിച്ചെങ്കിലും സുബൈർ ഒഴുക്കിൽപെടുകയായിരുന്നു.   പയ്യോളി പോലീസും കോസ്റ്റൽ പോലീസും നാട്ടുകാരും തെരച്ചൽ നടത്തുകയാണ്. മറിഞ്ഞ തോണി കരയിലേക്ക് മാറ്റി.

Post a Comment

0 Comments