Ticker

6/recent/ticker-posts

ചേളന്നൂരിലെ ഹോട്ടലിൽ അടിപിടി; ജീവനക്കാരന് പരിക്ക്



ചേളന്നൂർ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളും ഹോട്ടൽ ജീവനക്കാരനും തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചു.
ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു ചേളന്നൂർ 8/2ലെ ഹോട്ടലിൽ സംഭവം നടന്നത്. 
ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് അത് തീർന്നുപോയി എന്നാണ് ജീവനക്കാരൻ അറിയിച്ചത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പെട്ടെന്ന് ഏറ്റുമുട്ടലിലേക്കു വഴിമാറുകയും രണ്ടുപേരും തമ്മിൽ അടിപിടി നടക്കുകയുമായിരുന്നു.

 .

Post a Comment

0 Comments