Ticker

6/recent/ticker-posts

ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന പ്രിസം നേതൃ പരിശീലന ക്യാമ്പിന് സർഗാലയായിൽ തുടക്കമായി.



കോഴിക്കോട് :  ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന പ്രിസം നേതൃ പരിശീലന ക്യാമ്പിന് സർഗാലയായിൽ തുടക്കമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻ എസ്‌ എസ് പ്രോഗ്രാം ഓഫീസർമാരാണ് ആറ് ദിവസം നീണ്ടു നിൽക്കുന്ന പ്രിസം ക്യാമ്പിൽ പങ്കെടുക്കുന്നത്. ലീഡർഷിപ്പ്, യൂണിറ്റ് ലെവൽ മാനേജ്മെന്റ്, ഈ വർഷത്തെ കർമ്മ പദ്ധതികൾ തുടങ്ങിയ വിവിധ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. പ്രിസം ക്യാമ്പിന്റെ ഉദ്ഘാടനം റീജിയനൽ ഡപ്യുട്ടി ഡയറക്ടർ ആർ. രാജേഷ് കുമാർ നിർവ്വഹിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് അധ്യക്ഷം വഹിച്ചു. ജില്ലാ കോ ഓർഡിറ്റർ ജി മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റർ കൺവീനർ മാരായ കെ.പി അനിൽ കുമാർ, കെ കെ ബിജീഷ്, പ്രോഗ്രാം ഓഫിസർ കെ ജിജി എന്നിവർ ആശംസകൾ അറിയിച്ചു. വടകര ക്ലസ്റ്റർ കൺവീനർ കെ ഷാജി സ്വാഗതവും, മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി ബി കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.


Post a Comment

0 Comments