Ticker

6/recent/ticker-posts

വടകര-മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹംകണ്ടെത്തി

കനാലിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ ശരീരം അഴുകിയ നിലയിലായിരുന്നു
വടകര: വടകര-മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹംകണ്ടെത്തി. തോടന്നൂരിൽ കവുന്തൻ
കാൽനട പാലത്തിന് സമീപത്തായാണ് അമ്പത് വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കനാലിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ ശരീരം അഴുകിയ നിലയിലായിരുന്നു. മാക്‌സിയാണ് വേഷം. പോലീസും ഫയർ ഫോഴ്‌സുമെത്തി മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments