Ticker

6/recent/ticker-posts

ഉള്ളിയേരിയിൽ വീടിൻ്റെ അടുക്കളയിലെ ഫ്രിഡ്ജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി  അടുക്കളയിലെ ഫ്രിഡ്ജിന് തീപിടിച്ചു.
 ഇന്ന് രാവിലെ 11:30 ഓടുകൂടിയാണ് സംഭവം  ഉള്ളിയേരി പൊയിലുങ്കൽ താഴെ കുന്നുമ്മൽ ഭാസ്കരൻ്റെ വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജിനാണ് തീപിടിച്ചത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടിന്റെ ഭാഗമായാണ് തീപിടിച്ചത് ഫ്രിഡ്ജിൽ നിന്നും തൊട്ടടുത്തുള്ള വസ്തുക്കളും വയറിങ്ങും ഭാഗികമായും കത്തിയമർന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എഫ് ആർ ഓ മാരായ ജാഹിർ എം,ജിനീഷ് കുമാർ പി കെ,അമൽ വിഎസ്,നവീൻ,ഹോം ഗാർഡ് ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു

Post a Comment

0 Comments