Ticker

6/recent/ticker-posts

അരിനിഷേധം; കർഷക തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു

പയ്യോളി:ഓണക്കാലത്ത് മുൻഗണനേതരകാർഡുക ൾക്ക് അഞ്ച് കിലോ വീതം അരിനൽകാനു ള്ള വിഹിതംഅനുവദിക്കണമെന്നകേരള സർക്കാറിൻ്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെഎസ്കെടിയു പയ്യോളി ഏരിയകമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്  ഒ രഘുനാഥ് അധ്യക്ഷനായി. കെ കെ ശശി, എം പി ബാബു , എം വി ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതവും എം എൻ മിനി നന്ദിയും പറഞ്ഞു.
പടം : കേരള ജനതയ്ക്ക്അരി നിഷേധിച്ച കേന്ദ്രസർക്കാർനടപടിക്കെതിരെ            കെഎസ്കെടിയു സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ പയ്യോളിയിൽ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments