Ticker

6/recent/ticker-posts

ദോശ തൊണ്ടയിൽക്കുടങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യന്നൂരിൽ ദോശ തൊണ്ടയിൽക്കുടങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. പയ്യന്നൂർ വണ്ണച്ചാൽ സ്വദേശി കമലാക്ഷിയാണ് മരണപെട്ടത് ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ ദോശ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു കൊണ്ടുപോയത്. അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു

Post a Comment

0 Comments