ജിഷ വധ കേസ് പ്രതി അമീറുൽ ഇസ്‌ലാം, പണ്ടത്തെ സുകുമാര കുറുപ്പ് ഇവർ വിദേശത്തായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചേനേ : സന്തോഷ് പണ്ഡിറ്റിന്റെ എഫ് ബി പോസ്റ്റ് താഴെ
എൻ്റെ പോസ്റ്റിനെ എതിർത്ത വിമര്ശകര് ഉന്നയിച്ച വാദങ്ങൾ ..ക്രിമിനലുകളും മനുഷ്യരാണ്.. അതിനാൽ എത്ര ക്രൂരമായി കൊലപാതകം നടത്തിയവരെയും നാം രക്ഷിക്കണം എന്നാണ് .. എന്നാല് ഇപ്പോള് നടക്കുന്ന വിവാദങ്ങൾ ഒക്കെ കാണുമ്പോൾ ഗോവിന്ദച്ചാമി, ഗ്രീഷ്മ , കൂടത്തായി ജോളി , ജിഷ വധ കേസ് പ്രതി അമീറുൽ ഇസ്‌ലാം, പണ്ടത്തെ സുകുമാര കുറുപ്പ് ഒക്കെ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും.. ഇവരൊക്കെ വിദേശത്ത് പോയാണ് ഇതേ കുറ്റകൃത്യം ചെയ്തിരുന്നത് എങ്കിൽ നന്മ മരങ്ങളായത് കൊണ്ട് നടക്കുന്ന മലയാളികളും രാഷ്ട്രീയക്കാരും ഒറ്റകെട്ടായി നിന്ന് കഷ്ടപ്പെട്ട് അവരെ രക്ഷിപ്പിച്ചേനെ എന്നിട്ട് ഞങ്ങൾ മലയാളികൾ പൊളി ആണെന്ന് പറഞ്ഞ് ഊറ്റം കൊണ്ടേനെ.. ആ ക്രിമിനലുകളുടെ കഷ്ടകാലത്തിന് സംഭവം ചെയ്തത് കേരളത്തിൽ വെച്ചായിപ്പോയി. ആ കൊലപാതകങ്ങൾ ഗൾഫിൽ വെച്ചായിരുന്നേൽ ഇന്നവർ പുറത്തിറങ്ങി അടിച്ചു പൊളിച്ചു ജീവിക്കുന്നുണ്ടാകും.കഷ്ടം..
ഇന്നലത്തെ എൻ്റെ വിവാദ പോസ്റ്റ്
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
നിമിഷ പ്രിയയെ രക്ഷിക്കുവാൻ ശ്രമിക്കുന്ന തിനോട് ഞാൻ വിയോജിക്കുന്നു.. വധ ശിക്ഷക്ക് പകരം കൂടുതൽ കാലം ജയിൽവാസം എന്നതിനാണെങ്കിൽ ok.. പക്ഷെ ഇത് ശരിയാണോ?
അത്രയധികം ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണ് എന്നാണ് എന്റെ പക്ഷം. നിരപരാധികളായ അളുകളെ ആണെങ്കിൽ മനസ്സിലാക്കാം. പക്ഷേ ഇത്... അതും കോടിക്കണക്കനു ഇന്ത്യൻ രൂപ കൊടുത്ത്...
വിദേശത്തു ജോലിക്ക് പോയ് അവിടെ ഉള്ള ഒരു മനുഷ്യനെ അസൂത്രണം ചെയ്ത് കൊന്നു വെട്ടിനുറുക്കി (കൈ അബദ്ധം അല്ല )കൊന്നവർക്ക് വേണ്ടി ഇവിടെ കുറെ പേര് ജയ് വിളിക്കുന്നു. പണം സമാഹാരിക്കുന്നു..
പിന്നെ സ്വയരക്ഷയ്ക്ക് വേണ്ടി ആണെകിൽ, പീഡനത്തിൽ നിന്നും ആ രാജ്യത്തിൽ (തലാലിൽ) നിന്നും രക്ഷപ്പെടാൻ ആണെങ്കിൽ നിമിഷയ്ക്ക് എംബസ്സിയെ സമീപിക്കാമായിരുന്നു പകരം വെട്ടി നുറുക്കേണ്ട ആവശ്യമില്ലായിരുന്നു...അവർ അത് എന്തുകൊണ്ട് ചെയ്തില്ല..
വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട്.. ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ?
ഇവിടെ എത്രയോ കുട്ടികൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം നിർത്തുന്നു. എത്രയോ സ്ത്രീകൾ ഭർത്താവിനെ നഷ്ടപ്പെട്ടു കഷ്ടപ്പെട്ട് മക്കളെ വളർത്തുന്നു...കണ്ട ക്രിമിനലുകളെ രക്ഷിക്കുവാൻ ഓടി നടക്കുന്നവർ ഈ പാവപെട്ടവരെ ഒന്നും കാണുന്നില്ലേ? ഇവർക്ക് 34 കോടി ഒന്നും വേണ്ട. ചെറിയ പൈസ മതി ആയിരുന്നു.... ആരോട് പറയാൻ?
(വാൽ കഷ്ണം.....വധ ശിക്ഷ മാറ്റിയില്ല, തിയതിയേ മാറ്റിയിട്ടുള്ളു...ഹിസ്ബു ള്ളയുടെ സിരാ കേന്ദ്രം ആയ യെമനിൽ അവരാണ് അന്തിമ തീരുമാനം പറയുന്നത്. നന്മ മരങ്ങൾ ശ്രദ്ധിക്കുമല്ലോ.)
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.