Ticker

6/recent/ticker-posts

മുതിര്‍ന്ന കുട്ടികള്‍ കളിയാക്കി ആത്മഹത്യക്കു ശ്രമിച്ച ശ്രീചിത്ര ഹോമിലെ മൂന്നുകുട്ടികൾ ആശുപത്രിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന കുട്ടികള്‍ കളിയാക്കിയതിനേ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച ശ്രീചിത്ര ഹോമിലെ മൂന്നുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16, 15, 12 വയസ്സുള്ള പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ എസ്എടി ആശുപത്രിയിലും ചികില്‍സയിലാണ്.
 രണ്ടാഴ്ച മുമ്പാണ് ഈ മൂന്ന് കുട്ടികളും ശ്രീചിത്ര ഹോമില്‍ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതല്‍ വീട്ടിലേക്ക് പോകണമെന്ന് പെണ്‍കുട്ടികള്‍ വാശിപിടിച്ചിരുന്നു. അമിതമായി ഗുളിക കഴിച്ച നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. മുതിര്‍ന്ന കുട്ടികള്‍ കളിയാക്കിയത് സഹിക്കാൻ പറ്റാത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികള്‍ പോലിസിനോട് പറഞ്ഞു. നിലവില്‍ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.

Post a Comment

0 Comments