Ticker

6/recent/ticker-posts

കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം

 
കുവൈത്ത് കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് കാലത്താണ് സംഭവം. സാൽമിയ ബ്ലോക്ക് 10 ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ആണ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ ടാക്സിയിൽ വെച്ച് ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സബാഹ് ആശുപത്രിയിലേക്ക് പോകുന്നതിനായി ഇവരുടെ ഭർത്താവ് യാത്രാ കുവൈത്ത് അംഗമായ മനോജ്‌ മഠത്തിൽ എന്നയാളുടെ ടാക്സി വിളിക്കുകയായിരുന്നു. എന്നാൽ വാഹനത്തിൽ കയറിയ ഉടൻ തന്നെ ഇവർക്ക് പ്രസവത്തിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഇതെ തുടർന്ന് വാഹനത്തിന്റെ ഡ്രൈവർ ഭർത്താവിന്റെ സഹായത്തോടെ വാഹനത്തിന്റെ പിൻ ഭാഗത്തെ സീറ്റിൽ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഫിഫ്ത് റിംഗ് റോഡ് വഴി ആശുപത്രിയിലേക്ക് പോകവേ ബയാൻ പാലസിനു സമീപത്ത് വെച്ചാണ് യുവതിയുടെ പ്രസവം 
 തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയെ ജീവനക്കാർ പ്രസവ വാർഡിലേക്ക് മാറ്റുകയും തുടർ ചികിത്സാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.. സാൽമിയ ബ്ലോക്ക് പത്തിൽ താമസിക്കുന്ന യുവതിയുടെ മൂന്നാമത്തെ പ്രസവമാണ് ഇത്. അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

0 Comments