Ticker

6/recent/ticker-posts

നിയമ പോരാട്ടങ്ങൾ ക്കൊടുവിൽ ഇരിങ്ങൽ കോട്ടക്കൽ മഹല്ല് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പയ്യോളി :  കോട്ടക്കൽ മഹല്ല് ഫലം പ്രഖ്യാപിച്ചു ഇരിങ്ങൽ കോട്ടക്കൽ 
ശക്തമായ നിയമ പോരാട്ടങ്ങൾ ക്കൊടുവിൽ ഇരിങ്ങൽ കോട്ടക്കൽ മഹല്ല് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
 അഷറഫ് കോട്ടക്കൽ നേതൃത്വം നൽകുന്ന കോട്ടക്കൽ മഹല്ല് ജമാഅത് ഭരണ സമിതിയിലേക്ക് നടന്ന വാശിയെറിയ തിരഞ്ഞെടുപ്പിൽ സി. പി സദക്കത്തുള്ള
നേതൃത്വം നൽകിയ വിഭാഗം വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ യുള്ള 36 അംഗ സമിതിയിൽ 21 സീറ്റുകൾ നേടിയാണ് വിജയം.
അഷറഫ് കോട്ടക്കൽ നേതൃത്വം നൽകിയ വിഭാഗത്തിന്ന് കേവലം 13 സീറ്റിലെ വിജയിക്കാനായുള്ളൂ ഇരു വിഭാഗത്തിലും പെടാത്ത 2 സ്വാതന്ത്രരും 
വിജയിച്ചു. മെയ് 4 ന്ന് നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് അഷറഫ് കോട്ടക്കൽ വിഭാഗം നൽകിയ പരാതിയിൽ 
സംസ്ഥാന വഖഫ് ബോർഡ് തടഞ്ഞിരുന്നു ഇതിനെതിരെ വിജയിച്ച ബി. എം
 ഷംസുദ്ദീൻ കേരള ഹൈക്കോടതി യിൽ ചോദ്യം ചെയ്തു നൽകിയ ഹരജിയിൽ
ഫലം ഉടനെ പ്രഖ്യാപിക്കാൻ വകഫ് ബോർഡിനോട് ഉത്തരവിട്ടിരുന്നു അത് പ്രകാരം ബോർഡ് തിരഞ്ഞെടുപ്പ് ഭരണാധികാരി അഡ്വക്കേറ്റ് മണപ്പുറത്ത് അബ്ദുല്ലയോട് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ഹിദായത്ത് സിബിയാൻ മദ്രസയിൽ കനത്ത പോലീസ് സുരക്ഷയിൽ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ 
പുതിയ മഹല്ല് ഭരണ സമിതിയെ തിരഞ്ഞെടുത്തു 

സദഖത്തുള്ള സിപി (പ്രസിഡന്റ്)
അഡ്വ അജ്മൽ ഷറഫ് (ജനറൽ സെക്രട്ടറി )
സിഎം അബൂബക്കർ (ട്രഷറർ )
ഹാഷിം പി., ശംസുദ്ധീൻ ബി. എം,
അബ്ദുറഹ്മാൻ മൗലവി, ഫസൽ ടി. എം,
ഹനീഫ ടി. കെ, ജാഫർ പാലോളി, (വൈസ് പ്രസിഡന്റ്മാർ)അബ്ദുറഹ്മാൻ ഉതിരുമ്മൽ 
സലീം വി, ടി, ഹിഷാം അഹമ്മദ്, ജലാൽ ബിസ്മില്ല, ഫൈസൽ വി. പി,ഹനീഫ എൻ. പി, എന്നിവരാണ് പുതിയ മഹല്ല് ഭരണ സമിതി. 
പി. പി. മമ്മു ചെയർ മാനും, നിസാർ തൗഫീഖ് വർക്കിങ് ചെയർമാനുമായബി. എം ശംസുദ്ധീൻ കൺവീനറുമായ 
മഹല്ല് സംരക്ഷണ സമിതി അഡ്വ ഷജൽ ഇബ്രാഹിം മുഖേന നൽകിയ 
പരാതിയിലാണ് 8 വർഷമായി ജനറൽ ബോഡി വിളിക്കാതെയും കണക്കുകൾ ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാതെയും ഭരണം തുടർന്ന നിലവിലെ ഭരണ സമിതിക്കെതിരെ സംസ്ഥാന വഖഫ് ബോർഡ് മഹല്ല് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഓഡിറെ നിയമിച്ചും തിരഞ്ഞെടുപ്പ് നടത്താൻ 
അഡ്വ അബ്ദുള്ള മണപ്പുറത്തിനെ വരണാധികാരി ആയി നിയമിച്ചും ഉത്തരവിട്ടത്

Post a Comment

0 Comments