Ticker

6/recent/ticker-posts

സുന്നത്ത് കർമത്തിനായി അനസ്തേഷ്യക്ക് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം



 കോഴിക്കോട് :സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ  പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു
 

Post a Comment

0 Comments