Ticker

6/recent/ticker-posts

റോഡിൽ സുരക്ഷാ മാർഗ്ഗങ്ങൾ സ്ഥാപിക്കണം. പി.ടി.എ, ഗവ: യുപി സ്കൂൾ കിഴൂർ

പയ്യോളി:റോഡിൽ കൃത്യമായ സിഗ്നൽ സംവിധാനമില്ലാത്തതിനാൽ കീഴൂർ ഗവ. യു.പി സ്കൂളിന് മുൻവശത്തുള്ള റോഡിലൂടെ വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് സുരക്ഷാ മാർഗ്ഗങ്ങൾ സ്ഥാപിക്കണമെന്ന് പി.ടി.എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ ഷഹനാസ് സി.കെ. യോഗം ഉദ്ഘാടനം ചെയ്തു.  പി.ടി. എ പ്രസിഡൻ്റ് ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് LSS,USS വിജയികളെ അനുമോദിച്ചു. 

ശ്രീനി കെ.എം പി. ടി. എ പ്രസിഡൻ്റായും  ജിതിൻ അശോക്, ജർഷിന എന്നിവർ വൈസ് പ്രസിഡൻ്റായും ശരണ്യ  എം.പി. ടി. എ പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു പുതിയ അധ്യയന വർഷത്തേക്ക് പ്രത്യേക കർമ്മ പദ്ധതികൾക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു.

Post a Comment

0 Comments