Ticker

6/recent/ticker-posts

മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം ഭരണഘടന ഉറക്കെ വായിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം


കൂരാച്ചുണ്ട് : ഛത്തീസ്ഗഡിൽ  രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി കല്ലാനോട്‌ അങ്ങാടിയിൽ ഭരണഘടന ഉറക്കെ വായിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അരുൺ ജോസ്, സണ്ണി കോട്ടയിൽ, കുര്യൻ ചെമ്പനാനി, സണ്ണി തുണ്ടിയിൽ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ, അക്ഷത മരുതോട്ട്കുനിയിൽ, ഷാരോൺ ചാലിക്കോട്ടയിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തികുന്നേൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments