Ticker

6/recent/ticker-posts

അവിവാഹിതയായ യുവതി രണ്ടുതവണയായി പ്രസവിച്ച നവജാതശിശുക്കളെ കുഴിച്ചുമൂടി.

തൃശൂര്‍ പുതുക്കാട്ട് അവിവാഹിതയായ യുവതി രണ്ടുതവണയായി പ്രസവിച്ച നവജാതശിശുക്കളെ കുഴിച്ചുമൂടി. സംഭവത്തില്‍ പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയേയും പോലീസ് പിടികൂടി. സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് ഇന്നു പുലര്‍ച്ചെ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറത്തുവരുന്നത്
ചോദ്യം ചെയ്യലില്‍ മൂന്നു വര്‍ഷം മുമ്പാണ് ആദ്യ കുട്ടിയെ കുഴിച്ചിട്ടതെന്ന് വ്യക്തമായി. അവിവാഹിതരാണ് ഇരുവരും. ആദ്യ കുട്ടിയെ കുഴിച്ചുമൂടിയശേഷം രണ്ടുവര്‍ഷം മുമ്പ് യുവതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ഈ കു്ട്ടിയും മരിച്ചുവെന്നും കുഴിച്ചുമൂടിയെന്നും യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഈ സംഭവത്തില്‍ യുവാവിന് സംശയം തോന്നുകയും കുട്ടികളുടെ അസ്ഥികള്‍ പെറുക്കിയെടുത്ത് പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയുമാണ് ഉണ്ടായത്.


അതേസമയം കാമുകി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ അസ്ഥിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കാമുകി തന്നെയും കൊല്ലുമെന്ന ഭീതിയെ തുടര്‍ന്നാണ് താന്‍ പോലീസിനെ സമീപിച്ചതെന്നാണ് യുവാവിന്റെ മൊഴി

Post a Comment

0 Comments