വടകര: മാഹിയിൽ നിന്ന് ലോറിയിൽ കടത്തിയ 200 ലിറ്റർ വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി വടകര  എക്സൈസ് പിടികൂടി

തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ശങ്കറിനെയാണ് (35) വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ആർ. ഹിരോഷും സംഘവും പിടികൂടിയത്. ദേശീയ പാതയിൽ ലിങ്ക് റോഡ് ജംഗ്ഷനു സമീപത്താണ് എക്സൈസിന്റെ പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്
കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ്
കമ്മീഷണർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം വാഹനം തടഞ്ഞ് മദ്യം പിടികൂടുകയായിരുന്നു. 276 കുപ്പികളിലായാണ് 200 ലിറ്റർ മദ്യമുണ്ടായിരുന്നത്. ഇവ 23 കെയ്‌സുകളിലായി ലോറിയിൽ അടുക്കിവെച്ച നിലയിലായിരുന്നു.
കണ്ണൂരിൽ ചേനഇറക്കി മടങ്ങുമ്പോഴാണ് ശങ്കർ മാഹിയിൽ നിന്ന് മദ്യം വാങ്ങിയത്‌. ഡ്രൈവർ ശങ്കർ മാത്രമേ ലോറിയിലുണ്ടായിരുന്നുള്ളൂ. ആർക്ക് വേണ്ടിയാണ് മദ്യം വാങ്ങിയതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്