Ticker

6/recent/ticker-posts

ഷാജി എൻ കരുണിൻ്റെ വിയോഗത്തൽ അനുശോചിച്ചു

മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച വിഖ്യാത ചലച്ചിത്രകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന അധ്യക്ഷനുമായിരുന്ന ഷാജി എൻ കരുണിൻ്റെ ദേഹവിയോഗത്തിൽ പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 
നവസിനിമയുടെ സൂക്ഷ്മ രാഷ്ട്രീയ മുഖമായിരുന്നു ഷാജി എൻ കരുണിൻ്റെ ചലച്ചിത്രങ്ങളുടെ സൌന്ദര്യമൂലധനമെന്നും ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനായിരുന്നു ഷാജി എൻ കരുണെന്നും അനുശോചനയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ ചലച്ചിത്ര നിരൂപകനായ മഹമൂദ് മൂടാടി പറഞ്ഞു.
യോഗത്തിൽ ഡോ. ആർ. കെ. സതീഷ് അധ്യക്ഷനായി. വി.പി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ റഫീഖ് പറോളി,ശശികുമാർ മാസ്റ്റർ,സത്യൻ മാസ്റ്റർ തിക്കോടി, ചന്ദ്രൻ മുദ്ര എന്നിവർ സംസാരിച്ചു.

Post a Comment

0 Comments