Ticker

6/recent/ticker-posts

പയ്യോളിടൗണിൽ ദേശീയപാതയിൽ ലോറി തട്ടി ബൈക്ക് യാത്രികൻ്റെ കാലിന് ഗുരുതര പരിക്ക്


പയ്യോളി ദേശീയപാതയിൽ ലോറി തട്ടി ബൈക്ക് യാത്രികൻ്റെ കാലിന് ഗുരുതര പരിക്ക് .ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. പയ്യോളി ബസ് സ്റ്റാൻഡിന്റെ മുൻവശം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയിൽ അതേ ദിശയിൽ നിന്ന് വന്ന ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃസാക്ഷികൾ പറഞ്ഞു  ബൈക്കിൽ നിന്ന് തെറിച്ച് പിൻഭാഗത്തെ ടയറിന് അടിയിലേക്ക് കാൽ അകപ്പെട്ടാണ് പരിക്കേറ്റതെന്നാണ് വിവരം പരിക്കേറ്റ ആളുടെ വിവരം ലഭ്യമായിട്ടില്ല.
ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി കാരണം സർവ്വീസ് റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരുചക്രവാഹനങ്ങൾ അധികവും ഡ്രൈനേജിന്റെ സ്ലാബിന് മുകളിലൂടെയാണ് കടന്നു പോകുന്നത് ഇതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.

Post a Comment

0 Comments