Ticker

6/recent/ticker-posts

കോട്ടക്കൽ എടരിക്കോട് ട്രെയിലർ വാഹനങ്ങളിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം 2 പേർ മരിച്ചു. 28 പേർക്ക് പരിക്ക്

  മലപ്പുറം : കോട്ടക്കൽ എടരിക്കോട് മമ്മാലിപ്പടിയിൽ ട്രെയിലർ വാഹനങ്ങളിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ . പിഞ്ചുകുഞ്ഞടക്കം 2 പേർ മരിച്ചു.  . 28 പേർക്ക് പരിക്ക്
ഫർണിച്ചർ വ്യാപാരി ഒതുക്കുങ്ങൽ പള്ളിപ്പുറം വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47), വടക്കാഞ്ചേരി തിരുമുറ്റിക്കോട് അക്കര ബഷീറിൻറെ മകൾ ദുഅ ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്.
നിർമ്മാണം നടക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് തിരൂർ എടരിക്കോട് പാതയിലേക്ക് തുറന്നുകൊടുത്ത മമ്മാലിപ്പടിയിലെ സർവിസ് റോഡിലാണ് അപകടം നടന്നത്. ആറുവരിപ്പാതയിൽനിന്ന് ഇറങ്ങി വന്ന ട്രെയിലർ മുൻപിലുണ്ടായിരുന്ന 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
        

 

Post a Comment

0 Comments