പയ്യോളി :തച്ചൻകുന്ന് തോട്ടത്തിൽ അങ്കണ വാടിയിൽ നിന്ന് 42 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഗീത ടീച്ചർക്കും ഹെൽപ്പർ സരോജനിക്കും പൗരാവലി നൽകിയ യാത്രയയപ്പ് പയ്യോളി മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ പത്മശ്രീവളപ്പിൽ ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഹിജ എളോടി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷജ് മിന അസ്സെയിനാർ എന്നിവർ ഉപഹാരം സമർപ്പിച്ചു.
പൂർവ്വ വിദ്യാർത്ഥികളും ഉപഹാരം നൽകി.ഡിവിഷൻ കൗൺസിലർ വടക്കയിൽ ഷഫീക്ക് ആധ്യക്ഷ്യം വഹിച്ച യോഗത്തിൽ മാതാണ്ടി അശോകൻ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ,
സി.കെ ഷഹനാസ് എന്നിവർ ആശംസകളർപ്പിച്ചു. എം.വി.ബാബു ,സി.പി. ഹംസ, അശോകൻ ചാലിൽ, പ്രശാന്തി പ്രഭാകരൻ, ചന്ദ്രൻ തോട്ടത്തിൽ, പുഷ്പ ടീച്ചർ ,സവിത, നിഖിൽ കിഴക്കയിൽ ,കെ പി ചന്ദ്രൻ, അനുശ്രീ കുഴിക്കാട്ട്, ഷാജി മലയിൽ ,ദേവിക. എസ്.യു എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ഗീതടീച്ചറും സരോജിനിയും മറുപടി പ്രസംഗം നടത്തി .തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.