Ticker

6/recent/ticker-posts

വളയം വൻ ആയുധശേഖരം കണ്ടെത്തി

വടകര : വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബോംബുള്‍പ്പടെയുള്ള വൻ ആയുധശേഖരം കണ്ടെത്തി. ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ റോഡിലെ കലുങ്കിനടിയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്.

14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, രണ്ട് വടിവാളുകള്‍ എന്നിവയാണ് കണ്ടെത്തിയത്. കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലാണ് ആയുധശേഖരം.

ആയുധശേഖരം കണ്ടെത്തിയ പ്രദേശത്ത് ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വലിയ സ്‌ഫോടകശബ്ദം കേട്ടിരുന്നു. തുടര്‍ന്നാണ് പൊലീസ് വ്യാഴാഴ്ച പരിശോധന നടത്തിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് വളയം എസ്.ഐ. മോഹനന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments