Ticker

6/recent/ticker-posts

സുരേഷ് ഗോപിക്ക് നെല്ലിക്കാ തളം വെക്കണം : മുക്കം മുഹമ്മദ്


നിരന്തരമായി വിടുവായത്തങ്ങൾ വിളബുന്ന സുരേഷ് ഗോപിക്ക് നെല്ലിക്കാതളം വെക്കേണ്ട സമയം അതിക്രമിച്ചെന്ന് എൻ.സി.പി. ജില്ല പ്രസിഡൻ് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു. 


സുരേഷ് ഗോപിയെപ്പോലുള്ള പ്രാകൃത മനസ്സുകളെ ചെറുത്ത് തോൽപിച്ചാണ് കേരളം ഇന്ന് കാണുന്ന സാമൂഹ്യ പുരോഗതിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 
എൻ.വൈ.സി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എൻ.വൈ.സി.കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് പി.വി അരുൺ കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
എൻ.വൈ.സി.ജില്ലാ പ്രസിഡൻ്റ് യൂസഫ് പുതുപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ
എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി
പി.കെ.എം. ബാലകൃഷ്ണൻ മാസ്റ്റർ,കെ.ടി.എം.കോയ ,ജൂലേഷ് രവീന്ദ്രൻ,സി.രമേശൻ,കെ.കെ.ശ്രീഷു മാസ്റ്റർ, എം.പി.ഷിജിത്ത്, പി.വി.സജിത്ത്
പി.പി. മുനീർ,സമോദ് കെ ,സുകേഷ് , ഗണേഷൻ ബാലുശ്ശേരി, ഫിറോസ് വെള്ളയിൽ,ബിനീഷ് അത്തോളി ,ഇ.എസ്. രാജൻ,ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, എം.എ.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു




Post a Comment

0 Comments