Ticker

6/recent/ticker-posts

അരയിടത്ത് പാലത്തുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.

കോഴിക്കോട്: അരയിടത്ത് പാലത്തുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് ആണ് മരിച്ചത്.  കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ഇന്നലെ വൈകീട്ടോടെയാണ് നഗരത്തിലെ അരയിടത്ത് പാലം ജങ്ഷന്‍ പാലത്തില്‍ ബസ് അപകടത്തില്‍പ്പെട്ടത്. പിന്നിലൂടെ വന്ന ബൈക്ക് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇടിക്കുകയും നിയന്ത്രണം നഷ്ടമായ ബസ് മറ്റൊരു ബൈക്കിലിടിച്ച് മറിയുകയുമാണുണ്ടായത്. നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ച ബസ് കീഴ്‌മേല്‍ മറിഞ്ഞതോടെ നഗരത്തില്‍ ഏറെനേരം ഗതാഗതതടസ്സം നേരിട്ടു പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോഴിക്കോട്- മാവൂര്‍കൂളിമാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആകെ 54 പേരാണ് ചികിത്സ തേടിയത്. 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

Post a Comment

0 Comments