Ticker

6/recent/ticker-posts

വനിതാ ലീഗ് ഫണ്ട് സമാഹരണത്തിന് തുടക്കമായി

.

പയ്യോളി.ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ കോഴിക്കോടിൻ്റെ ഹൃദയഭാഗത്ത് നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ഫണ്ട് ശേഖരണത്തിന് പയ്യോളി മുനിസിപ്പൽ വനിതാ ലീഗ് തുടക്കം കുറിച്ചു.

പ്രസിഡണ്ട് സാഹിറ കോട്ടക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.
തുടർന്നു് ഫണ്ട് സമാഹരണത്തിൻ്റെ ബ്രോഷർ വിതരണോദ്ഘാടനം ഫസീലാ നസീറിനു നൽകിക്കൊണ്ട് മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി നിർവ്വഹിച്ചു.
തുടർന്ന്
കൗൺസിലർമാരായ സി.പി.ഫാത്തിമ ,ഷജ്മിന അസ്സയിനാർ ,സുജല ചെത്തിൽ ,ശാഖാ ഭാരവാഹികളായ റഷീദ വള്ളിൽ, ഫസീല ,ഫസിലിയ സുബൈദ, റംഷിന ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മുനിസിപ്പൽ വനിതാ ലീഗ് ജനറൽ സെക്രട്ടറി എം.വി സമീറ സ്വാഗതവും ,
എസ്.കെ.ഷരീഫ നന്ദിയും പറഞ്ഞു.




Post a Comment

0 Comments