Ticker

6/recent/ticker-posts

കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസ്സുകളും എയർകണ്ടീഷൻ ആക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

പാലക്കാട് :  കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസ്സുകളും എയർകണ്ടീഷൻ ആക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ എല്ലാ ബസ്സുകളിലും ക്യാമറകൾ ഘടിപ്പിക്കും ക്യാമറ കൺട്രോൾ റൂമുകൾ നേരിട്ട് കെഎസ്ആർടിസി ആസ്ഥാനങ്ങളിൽ ആയിരിക്കും 
ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിൽ ഉണ്ട്
 അടുത്ത 3 മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകാനുള്ള ഏർപ്പാടുകൾ തുടങ്ങും എന്നും മന്ത്രി പറഞ്ഞു പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമമുറകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കുടുംബസമേതം ഉള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നും മന്ത്രി പറഞ്ഞു

Post a Comment

0 Comments