Ticker

6/recent/ticker-posts

ഉറക്കം വന്നാൽ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിംഗ് സംസ്കാരം നമുക്ക് ഉണ്ടാവണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

പത്തനംതിട്ട നവദമ്പതിമാർ അടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്ന് ഗതാഗത മന്ത്രി  കെ ബി ഗണേഷ് കുമാർ വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നാൽ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിംഗ്  സംസ്കാരം നമുക്ക് ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു
ആ റൂട്ടിൽ പ്രത്യേകം ശ്രദ്ധിക്കണം. ശബരിമല സീസൺ ആണ് ആയിരക്കണക്കിന് വണ്ടികളാണ് അതിലൂടെ കടന്നുപോകുന്നത് അവരവർ സൂക്ഷിക്കുക എന്നത് പ്രധാനമാണ്.  ഉറക്കം വന്നാൽ ഉറങ്ങുക എന്ന ഡ്രൈവിംഗ് സംസ്കാരം നമുക്ക് ഉണ്ടാകണം അദ്ദേഹത്തിന് ഉറക്കം വന്നു കാണും ഇനി കുറച്ചു ദൂരമല്ലേയുള്ളൂ വീട്ടിലെത്തിയിട്ട് ഉറങ്ങാം എന്ന് കരുതി കാണും അതായിരിക്കാം അപകടത്തിന്റെ കാരണം കാറിൻറെ ഡ്രൈവർ ഉറങ്ങിപ്പോയതാണ്  എന്നാണ് എം വി ഡിയുടെയും പോലീസിന്റെയും വിലയിരുത്തൽ വളരെ ദുഃഖകരമായി പോയി എല്ലാവരും ശ്രദ്ധിക്കണം മന്ത്രി പറഞ്ഞു

Post a Comment

0 Comments