Ticker

6/recent/ticker-posts

കുടിശിക ലഭ്യമാക്കാൻ അടിയന്തിര നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ

പയ്യോളി :പന്ത്രണ്ടാം 
ശമ്പളക്കമ്മീഷൻ നടപടികൾ തുടങ്ങുന്നതിനു മുമ്പ് പതിനൊന്നാം പരിഷ്കരണത്തിന്റെ കുടിശിക ലഭ്യമാക്കാൻ അടിയന്തിര നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻസംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ
ആവശ്യപ്പെട്ടു. കെ.പി.പി.എച്ച്.എ. ഉത്തരമേഖലാ കൺവെൻഷൻ അയനിക്കാട് പഠനഗവേഷണ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക സമൂഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാനും അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാനുമുള്ള പോരാട്ടം ശക്തമായി തുടരും.മെഡിക്കൽ റീ ഇംബേഴ്സ്മെൻ്റ് അനുവദിക്കുന്നതിലുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. നരേന്ദ്രബാബു അധ്യക്ഷത വഹിച്ചു.
പഠനകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ, കെ.പി.പി.എച്ച്.എ.
സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.പി. റംലത്ത്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ
കെ.കെ.മനോജൻ ,
കെ.പി.
വേണുഗോപാലൻ, എം.സെയ്തലവി,
ബിനോജ് ജോൺ, സംസ്ഥാന ഓഡിറ്റർ പി.വി.ഷീജ,
ജില്ലാ സെക്രട്ടറിമാരായ എൻ.സി.അബ്ദുല്ലക്കുട്ടി,കെ.എൻ.എ.ഷെരീഫ്,
,പി.സുചിത്ര,
സജി ജോൺ,
വനിതാഫോറം സംസ്ഥാന വൈസ് ചെയർപേഴ്സൺ 
ഇ.കെ.സുബൈദ ബീവി,
കോഴിക്കോട് ജില്ലാ പ്രസിഡൻറ് കെ.കെ.ജിജി,ജില്ലാ
ജോയിൻ്റ് സെക്രട്ടറി എൻ.വി.എ.റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.അഞ്ച്  ജില്ലകളിൽ നിന്നുള്ള 200 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു.

Post a Comment

0 Comments