Ticker

6/recent/ticker-posts

ബഹ്റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാംപീടിക സ്വദേശി മരണപ്പെട്ടു

പയ്യോളി: ബഹ്റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരണപ്പെട്ടു പയ്യോളി അഞ്ചാംപീടിക അർഷക്ക് അഷ്റഫ് (29) ആണ് മരിച്ചത്.

അർഷക്ക് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല് ദിവസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Post a Comment

0 Comments