Ticker

6/recent/ticker-posts

പോപ്പുലർ ഫ്രണ്ട് മേപ്പയ്യൂർ ഹർത്താൽ കേസ്: കുറ്റാരോപിതരായ ഏഴുപേരെയും വെറുതെവിട്ടു;



മേപ്പയ്യൂർ: 2022-ലെ പോപ്പുലർ ഫ്രണ്ട്  ഹർത്താലുമായി ബന്ധപ്പെട്ട് മേപ്പയൂർ പോലീസ് രജിസ്റ്റർ ചെയ്ത 250/2022 കേസിൽ കുറ്റാരോപിതരായ മുഴുവൻ ആളുകളെയും കോടതി വെറുതെവിട്ടു. സിദ്ദീഖ്, ജമാൽ, റസാഖ്‌ എന്നിവരടക്കം വിചാരണ നേരിട്ട ഏഴുപേരെയാണ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജഡ്ജ് കെ കൃഷ്ണകുമാർ കുറ്റവിമുക്തരാക്കിയത്. മേപ്പയൂർ ഹൈസ്കുളിന് സമീപം റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ചും ടയർ കത്തിച്ചും സർക്കാരിൻ്റെ പൊതുമുതൽ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചു എന്നതടക്കമായിരുന്നു ഇവർക്കെതിരെയുള്ള കുറ്റങ്ങൾ എന്നാൽ ഇവ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു
ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മേപ്പയൂർ പോലീസ് പ്രസ്തുത കേസ് രജിസ്റ്റർ ചെയ്തത് എന്നാൽ വിചാരണയുടെ തുടക്കത്തിൽ തന്നെ അബ്ദുൽ സത്താർ, സി എ റഊഫ് ,റഷിദ്മാസ്റ്റർ ,സഹൽ എന്നിവരെ പ്രഥമ ദൃഷട്യാ തെളിവില്ലെന്ന് കണ്ടത്തി കോടതി നേരത്തെ വെറുതെ വിട്ടിരുന്നു ബാക്കിയുളള മുഴുവൻ പ്രതികൾക്കുമെതിരെ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച കോടതി, ആരോപിക്കപ്പെട്ട കുറ്റങ്ങൾ സ്ഥാപിക്കാൻ തക്ക തെളിവുകളില്ലെന്ന് വിലയിരുത്തുകയായിരുന്നു.
കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി കുറ്റവിമുക്തരാക്കപ്പെട്ടവർ അറിയിച്ചു. 
കേസിൽ പ്രതികൾക്കു വേണ്ടി അഡ്വ: രാജുഅഗസ്‌റിൻ ,അഡ്വ: റഫീഖ് പുളിക്കലകത്ത് ,അഡ്വ: ബൈജു എന്നിവർ ഹാജരായി.

Post a Comment

0 Comments