ടെഹ്റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന വ്യോമാക്രമണം തുടർച്ചയായ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്‌സ്റ്റേഷന് നേരെ ഉൾപ്പെടെ ആക്രമണങ്ങൾ നടന്നതായാണ് വിവരം. അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഇറാൻ തിരിച്ചടിച്ചാൽ രാജ്യത്തെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. തങ്ങളുടെ നയം 'കണ്ണിന് കണ്ണ്' എന്നതാണെന്നും അദ്ദേഹം അമേരിക്കയെ ഓർമ്മിപ്പിച്ചു.
തെക്കൻ ഇറാനിലെ ഇറാഖ് അതിർത്തി പ്രദേശമായ ശലാംഷേയിൽ അമേരിക്ക നടത്തിയ ഒടുവിലത്തെ ആക്രമണത്തിൽ അതിശക്തമായ സ്ഫോടനമാണ് ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സ്ഥിരീകരിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പ് അവഗണിച്ച് സഞ്ചരിക്കാൻ ശ്രമിച്ച മൂന്ന് കപ്പലുകളിൽ ഒരെണ്ണത്തിൽ സ്ഫോടനമുണ്ടായെന്നും, തുടര്‍ന്ന് മറ്റ് കപ്പലുകൾ പിൻവാങ്ങിയെന്നും ഇറാൻ അധികൃതർ കൂട്ടിച്ചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.