Ticker

6/recent/ticker-posts

എം. കെ നസ്റു - സി. പി. രാജീവൻ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു


 പയ്യോളി; എം. കെ നസ്റു - സി. പി. രാജീവൻ പാലിയേറ്റീവ് കെയർ പ്രവർത്തന ഉത്ഘാടനം  പയ്യോളി  നഗരസഭ ചെയർപേഴ്സൺ സഹിറാ.എൻ   നിർവഹിച്ചു.. ചെയർമാൻ കെ.എം ശ്രീനി അധ്യക്ഷനായ ചടങ്ങിൽ   ഡോക്ടർ രാകേഷ് കുമാർ ഝ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ എം.വി ബാബു ഓഫീസ് ഉത്ഘാടനം  നിർവഹിച്ചു.


വാർഡ് കൗൺസിലർമാരായ വിനീത സോമൻ,ഗീത തൈക്കണ്ടി, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.

മുഹമ്മദ്‌ അലി പി. വി,  രാഘവൻ പി. ടീ, പ്രഭാകരൻ പ്രാശാന്തി ഷഫീഖ് വടക്കയിൽ, എം. എ വിജയൻ, അശോകൻ കുഴിക്കാട്ട്, ചന്ദ്രൻ കണ്ടോത്ത് ,ചന്ദ്രൻ  തോട്ടത്തിൽ,ആദിഷ് ആർ.കെ  എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ പാറക്കേണ്ടി ഷാജി സ്വാഗതവും റയീസ് മലയിൽ നന്ദിയും രേഖപെടുത്തി

Post a Comment

0 Comments