Ticker

6/recent/ticker-posts

രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ


​തിരുവനന്തപുരം: നീറ്റ് പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ നടന്ന പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചും നാളെ (ജൂലൈ 24, വെള്ളിയാഴ്ച) രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താൻ എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.
​പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള വേറിട്ട പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 25, 26 തീയതികളിൽ രാജ്യത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വ്യക്തമാക്കി.
​കേരളത്തിലെ വിദ്യാലയങ്ങളും അടഞ്ഞു കിടക്കും; തുടർച്ചയായ രണ്ടാം ദിനവും ബന്ദ്
​പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള പഠിപ്പ് മുടക്ക് സമരം കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പൂർണ്ണമായിരിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് അറിയിച്ചു.
​അതേസമയം, വഞ്ചിയൂർ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് കെ.എസ്.യു സമരം നടത്തി വരികയാണ്. നാളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റും സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ കൂടി നാളെ ബന്ദിന് ആഹ്വാനം ചെയ്തതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നത്.

Post a Comment

0 Comments