Ticker

6/recent/ticker-posts

ദില്ലി പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഐഷി ഘോഷ്; ഫോൺ ട്രാക്ക് ചെയ്യുന്നതായും പിന്തുടരുന്നതായും വെളിപ്പെടുത്തൽ


​ഡൽഹി: ദില്ലി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്.എഫ്.ഐ (SFI) നേതാവും ജെ.എൻ.യു മുൻ യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷ്. തന്റെ ഫോൺ പോലീസ് നിരന്തരം ട്രാക്ക് ചെയ്യുന്നുണ്ടെന്നും എവിടെയൊക്കെ പോകുന്നുണ്ടെന്ന് കണ്ടെത്തി കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഐഷി മാധ്യമങ്ങളോട് പറഞ്ഞു. കേസുകളുമായി ബന്ധപ്പെട്ട് പോലീസുമായി നിരന്തരം സമ്പർക്കത്തിൽ തുടരുമ്പോഴാണ് ഈ അസാധാരണ നടപടിയെന്നും വിദ്യാർത്ഥികൾ സർക്കാരിന്റെ കടുത്ത നിരീക്ഷണത്തിലാണെന്നും അവർ ആരോപിച്ചു.
​പാർട്ടി ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ശ്രമം
​കഴിഞ്ഞ ദിവസം സി.പി.ഐ.എം (CPI-M) ദേശീയ ആസ്ഥാനത്തുവെച്ച് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ദില്ലി പോലീസ് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. മഫ്തിയിലെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിനായി എത്തിയത്. യൂണിഫോം ധരിക്കാത്തത് ചോദ്യം ചെയ്തപ്പോൾ 'മഴ പെയ്തതുകൊണ്ടാണ് യൂണിഫോം ധരിക്കാത്തത്' എന്ന വിചിത്രമായ മറുപടിയാണ് പോലീസ് നൽകിയതെന്നും ഐഷി വ്യക്തമാക്കി.

Post a Comment

0 Comments