Ticker

6/recent/ticker-posts

വഖഫ് ബോർഡിന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം; ഹൈക്കോടതി ഉത്തരവിലെ പരാമർശം റദ്ദാക്കി


ന്യൂഡൽഹി: സംസ്ഥാന വഖഫ് ബോർഡിന്റെ ഹർജിയിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി. ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി. കൂടാതെ, വഖഫ് ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച നടപടിയും പരമോന്നത കോടതി റദ്ദാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചത്. കേസിൽ ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ തടസ്സഹർജി നൽകിയിരുന്നു.
കോഴിക്കോട്ട് ജുഡീഷ്യൽ യോഗം ചേർന്നു
അതിനിടെ, വഖഫ് ബോർഡിന്റെ പ്രമുഖ ജുഡീഷ്യൽ യോഗം കോഴിക്കോട്ട് ആരംഭിച്ചു. ഹൈക്കോടതി വിധി നിലനിൽക്കെ യോഗം ചേരുന്നതിനെക്കുറിച്ച് വിശദീകരണവുമായി ബോർഡ് ചെയർമാൻ രംഗത്തെത്തി.

Post a Comment

0 Comments