തിക്കോടി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന രാമകൃഷ്ണൻ നിർവഹിച്ചു.മുഴുവൻ വാർഡുകളിലും സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ തീരുമാനിച്ചു.വിവിധ ക്ലബ്ബുകളുടെയും സാമൂഹിക പ്രവർത്തകരുടെയും പോലീസിനെയും ഏകോപ്പിച്ച് ഓപ്പറേഷൻ തൂഫാൻ്റെ സോധവൽക്കരണ ക്ലാസുകൾ നടത്താൻ തീരുമാനമായി. ചടങ്ങിൽ അജ്മൽ മാടായി [ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ] സ്വാഗതം പറഞ്ഞു, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീബ പി.സി .മറ്റ് സ്ഥിരം സമിതി അംഗങ്ങൾ ആയ സൗജത്ത് , പ്രസീത , ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി ഹനീഫ മാസ്റ്റർ, മെമ്പർമാരായ പ്രേമരാജൻ, ശോഭ, ദിബിഷ, പുതുക്കുടി ഹമീദ്, ഗീത കേളോത്ത്, സീമ, വാസു മാസ്റ്റർ, രമേശൻ വണ്ണാത്തിക്കു നി ,ഷക്കീല KP,വഹീദ എം - കെ, സഫ്ന ഷാനവാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജയേ ജയചന്ദ്രൻ തെക്കേകുറ്റി, പിപി കുഞ്ഞമ്മദ്, എംകെ പ്രേമൻ, രവീന്ദ്രനാഥ് പിലാച്ചേരി, പ്രദീപൻ മാസ്റ്റർ കണിയാർക്കൽ, ആശംസകൾ അറിയിച്ചു. ഗ്രീഷ്‌മ അനീഷ് നന്ദി പറഞ്ഞു. ചടങ്ങിൽ നെഹ്റു സാംസ്കാരിക നിലയത്തിലേക്ക് തിക്കോടി വികസന സമിതി ടിവി അഡ്വ:പ്രവീൺകുമാറിന്റെ സാന്നിധ്യത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ ഫൈസൽ ഏറ്റുവാങ്ങി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.