Ticker

6/recent/ticker-posts

അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു


പയ്യോളി: കേരള സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പയ്യോളി നഗരസഭയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. "ആരോഗ്യ കേരളം, ആരോഗ്യമുള്ള സമൂഹം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി നടന്നത്.

2026 ജൂൺ 24-ന് രാവിലെ 10 മണിക്ക് നഗരസഭാ ചെയർപേഴ്സൺ സാഹിറ എൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു, വാർഡ്‌ കൗൺസിലർ ഷാഹിദ പുറത്തൂട്ട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ സുനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ആയുർവേദ മെഡിക്കൽ ഓഫീസർ അഷിത നന്ദി പറഞ്ഞു.

പരിപാടിയിൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള ആളുകൾ പങ്കെടുത്തു. യോഗ പരിശീലക നിഷയുടെ നേതൃത്വത്തിൽ യോഗാഭ്യാസവും ബോധവത്കരണ ക്ലാസുകളും നടന്നു.

Post a Comment

0 Comments