Ticker

6/recent/ticker-posts

പയ്യോളിയിൽ വീണ്ടും മോഷണ പരമ്പര; അയനിക്കാട് വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് കവർന്നു, നാട്ടുകാർ ഭീതിയിൽ


പയ്യോളി: അയനിക്കാട് 24-ാം മൈലിന് സമീപം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി വീണ്ടും കവർച്ച. വീട്ടുപടിയ്ക്കൽ നിർത്തിയിട്ടിരുന്ന ബൈക്കും തൊട്ടടുത്ത വീട്ടിൽ നിന്ന് ഹെൽമറ്റും മോഷ്ടാക്കൾ കവർന്നു. അയനിക്കാട് 24-ാം മൈലിൽ പെരുവോളിക്കുനി കെ.ടി. പ്രജീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഇന്ന് (ബുധനാഴ്ച) രാവിലെയോടെയാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. ഇന്ന് പുലർച്ചെയോടെയാവാം മോഷണം നടന്നതെന്നാണ് കരുതുന്നത്.
പ്രജീഷിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന KL 56 T 4846 നമ്പറിലുള്ള ഹീറോ ഗ്ലാമർ ബൈക്കാണ് കവർച്ച ചെയ്യപ്പെട്ടത്. ഇതിന് ശേഷം തൊട്ടടുത്ത് താമസിക്കുന്ന പെരുവോളിക്കുനി സജീവൻ്റെ വീട്ടിലും മോഷ്ടാക്കൾ കയറി. സജീവൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നുവെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് അവിടെയുണ്ടായിരുന്ന ഹെൽമറ്റുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞത്.
 
പ്രദേശത്ത് സമാന രീതിയിലുള്ള മോഷണ സംഭവങ്ങൾ പതിവാകുന്നത് നാട്ടുകാരിൽ കടുത്ത ആശങ്കയും ഭീതിയും ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയ്യോത്തുംകുറ്റി സ്വദേശി സജേഷിൻ്റെ ബൈക്കും സമാനമായ സാഹചര്യത്തിൽ മോഷണം പോയത്. ഇതിന് പുറമെ പ്രദേശത്തെ ആളില്ലാത്ത നിരവധി വീടുകളിലും അടുത്ത കാലത്തായി മോഷണങ്ങൾ നടന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments