Ticker

6/recent/ticker-posts

തിക്കോടിയിൽ ആരോഗ്യ ശുചിത്വ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്.

പയ്യോളി : തിക്കോടിയിൽ ആരോഗ്യ ശുചിത്വ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്. ജലജന്യ രോഗങ്ങളും , പ്രാണിജന്യ രോഗങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നിർ ദ്ദേശ പ്രകാരം മേലടി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. ഷീബ എം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി. സുഭിഷ. വി. സി, ശ്രീമതി.ഷംന പി. എസ് എന്നിവർ തിക്കോടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഹോട്ടൽ, കൂൾ ബാർ മറ്റ് ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും പരിശോധന നടത്തി.കൃത്യ മായ ലേബലുകൾ ഇല്ലാതെയും അനധികൃതമായും ഭക്ഷണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ അടപ്പിച്ചു.ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടയും വിതരണം ചെയ്യുന്നവരുടേയും ഹെൽത്ത് കാർഡ്, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപോർട്ട് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അതിഥി തൊഴിലാളിക്ക് മലേറിയ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരുംപഞ്ചായത്ത്‌ ജീവനക്കാരും ആരോഗ്യപ്രവർത്തകരും ആശ പ്രവർത്തകരും അടങ്ങുന്ന ടീം സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗൺ പരിസരത്ത് നടത്തിയ ശുചിത്വ പരിശോധന യിൽ കൊതുകിന്റെ ഉറവിടങ്ങൾ കൂടുതലായി കാണപ്പെടുകയും മാനേജർ ഉൾപ്പെടെ ജീവനക്കാർക്ക് കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു.ഷിഗല്ല റിപ്പോർട്ട് ചെയ്ത പ്രദേശത്ത് 40 ഓളം കിണറുകളിൽ ആരോഗ്യ പ്രവർത്തകരുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി

Post a Comment

0 Comments