Ticker

6/recent/ticker-posts

കിഴൂർ ഗവ. യു.പി സ്കൂളിൽ പയ്യോളി നഗരസഭ തല പ്രവേശനോത്സവം സംഘടിപ്പിച്ചു




കിഴൂർ ഗവ. ജി യു.പി സ്കൂളിൽ പയ്യോളി നഗര സഭ തല 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു. സ്കൂളിലെത്തിയ പുതു വിദ്യാർത്ഥികൾക്ക് സ്നേഹപൂർവ്വമായ സ്വീകരണമാണ് ഒരുക്കിയത്.
പരിപാടി പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സ്കൂളിലേക്ക് വാഹനം നൽകുന്നതുമായി ബന്ധപ്പെട്ട് എം പി ഫണ്ട്‌ ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും ഭരണ സമിതി മുൻകൈ എടുത്തു ചെയ്യുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി.ചടങ്ങിൽ വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ബാലകൃഷ്ണൻ, കൗൺസിലർ ഗീത ടീച്ചർ, പി ടി എ പ്രസിഡന്റ്‌ കെ ശ്രീനി, എസ് എസ് ജി മെമ്പർ കരുണാകരൻ, ഗോപിനാഥൻ കെ കെ, സ്റ്റാഫ് സെക്രട്ടറി പ്രസീത, നാസർ പള്ളി വീട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുന്നിസ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ മനോജ്‌ മാസ്റ്റർ നന്ദി പറഞ്ഞു.അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് നഗര സഭ ചെയർപേഴ്സൺ സമ്മാനങ്ങൾ കൈമാറി.

Post a Comment

0 Comments