Ticker

6/recent/ticker-posts

കോടിക്കൽ മിനി ഹാർബറിന് 7.5 കോടിയുടെ പദ്ധതിക്ക് അനുമതി

കൊയിലാണ്ടി : മൂടാടി - തിക്കോടി ഗ്രാമ പഞ്ചായത്തു കൾ അതിരിടുന്ന കോടിക്കൽ മിനി ഹാർബർ യാഥാർത്ഥ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ കെ പ്രവീൺ കുമാർ എം.എൽ എ ആദ്യത്തെ നിയമസഭാപ്രസംഗത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ 7.5 കോടി രൂപ അനുവദിച്ചതായി അറിയിച്ചു നേരത്തെ അംഗീകരിച്ച വിവിധ പദ്ധതികളിൽ കോടിക്കൽ കൂടി ഉൾപ്പെടുത്തണമെന്ന് വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ ആവശ്യം തൻ്റെ ആദ്യ പ്രസംഗത്തിൽ ഉൽപ്പെടുത്തുകയും മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ട തനുസരിച്ചാണ് ബഡ്ജറ്റിൻ്റെ മറുപടി പ്രസംഗത്തിൽ കൊയിലാണ്ടിക്ക് സമ്മാനമായി 7.5 കോടി രൂപ കോടിക്കൽ ഹാർബറിന് അനുവദിച്ചത് .

Post a Comment

0 Comments