Ticker

6/recent/ticker-posts

പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴക്കാല മുന്നൊരുക്ക ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി.

പയ്യോളി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴക്കാല മുന്നൊരുക്ക ശുചീകരണ പ്രവർത്തനത്തിന് ഇന്ന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലീൻ സിറ്റി മാനേജർ എം ഡി ശ്രീനിവാസൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി പരിപാടിയിൽ ആശംസകൾ അറിയിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി. കുഞ്ഞാമു, കൗൺസിലർ കെ. ജയകൃഷ്ണൻ, വ്യാപാര വ്യവസായി അസോസിയേഷൻ പ്രസിഡന്റ് ഷമീർ കെ.എം എന്നിവർ സംസാരിച്ചു.

പയ്യോളി നഗര സഭ ആരോഗ്യ വിഭാഗം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി രാജേന്ദ്രൻ, കോട്ടക്കൽ എഫ് എച്ച് സി എച്ച് ഐ ജയരാജൻ, 
 എ.പി. കുഞ്ഞബ്ദുള്ള,പി എം അഷ്‌റഫ്‌,എം.ടി. രാജൻ, എൻ.സി. മുസ്തഫ, റാണ പ്രതാപ്,പരിസ്ഥിതി പയ്യോളി പ്രതിനിധി വിജയൻ പെരിങ്ങാട്ട്, ടി.ഡി.ആർ.എഫ് പ്രതിനിധി മുസദ്ദിഖ് പയ്യോളി,എന്നിവരുള്‍പ്പെടെ നിരവധി സാമൂഹിക പ്രവർത്തകരും കൗൺസിലർമാരും, മുൻ കൗൺസിലർമാരും പങ്കെടുത്തു. ഹരിത കര്‍മ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കണ്ടിജന്റ് ജീവനക്കാർ, വ്യാപാരി വ്യവസായി അംഗങ്ങൾ,നാട്ടുകാർ എന്നിവർ ചേർന്ന് ശുചീകരണ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളായി.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments