Ticker

6/recent/ticker-posts

പുതുമാരനാകാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ ഇർഫാൻ മരണപ്പെട്ടു;



കൊട്ടപ്പുറം: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു. കൊട്ടപ്പുറം നവരികുത്ത് താമസിക്കുന്ന തച്ചറമ്പൻ ഹംസകോയ-സൗദാബി ദമ്പതികളുടെ മകൻ ഇർഫാൻ (26) ആണ് മരിച്ചത് ശനിയാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ മരണപ്പെടുകയായിരുന്നു. മയ്യിത്ത് കൊട്ടപ്പുറം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

ഇർഷാദ്, അനസ് എന്നിവർ സഹോദരങ്ങളാണ്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment

0 Comments