തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് സമ്മതിച്ച അദ്ദേഹം, ജനങ്ങൾ നൽകിയ സൂചനകൾ ഗൗരവമായി കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.വിപുലമായ പരിശോധന: മേയ്, ജൂൺ മാസങ്ങളിലായി പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് പരാജയത്തെക്കുറിച്ച് വിശദമായ വിശകലനം നടത്തും.
ജില്ലാ കമ്മിറ്റി അംഗങ്ങൾ ലോക്കൽ കമ്മിറ്റികളിലും, ഏരിയ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് യോഗങ്ങളിലും പങ്കെടുത്ത് ജനവികാരം നേരിട്ട് മനസ്സിലാക്കും.
പരാജയ കാരണങ്ങളെക്കുറിച്ച് സഖാക്കൾക്ക് ഭയമില്ലാതെയും സ്വതന്ത്രമായും അഭിപ്രായം പറയാൻ പാർട്ടി അവസരമൊരുക്കും.
ഇടതുപക്ഷ ചരിത്രത്തിൽ മുൻപും ഇതിലും കുറഞ്ഞ വോട്ട് ശതമാനം ലഭിച്ച സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അന്നൊക്കെ ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിൽ തിരുത്തലുകൾ വരുത്തി തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിക്കെതിരെ വലിയ പ്രചാരണ വേലകൾ നടക്കുന്നുണ്ടെന്നും അവയെ അതിജീവിച്ച് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എൽഡിഎഫിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.