Ticker

6/recent/ticker-posts

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു



പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചക്കിട്ടപാറയിലെ ഓട്ടോറിക്ഷ ഡ്രൈവർ തയ്യിൽ സന്തോഷ് മാത്യു (36) അന്തരിച്ചു. ഏപ്രിൽ 16ന് കടിയങ്ങാട് വെച്ച് സന്തോഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടo . അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം പിന്നീട് തുടർ ചികിത്സക്കായി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. പിതാവ്: മാത്യു (ജോയി). മാതാവ്: മേരി. ഭാര്യ: ബ്ലെസി പൂതംപാറ കളത്തൂർ കുടുംബാംഗം. മക്കൾ: അന്ന മരിയ ജോൺ, ആഗ്നസ്. സഹോദരങ്ങൾ: ബിന്ദു, പ്രിയ, പ്രിൻസി, സനീഷ്, അഭിലാഷ്.

Post a Comment

0 Comments