പുനലൂർ: പാലരുവി എക്‌സ്പ്രസിൽ വെച്ച് ആറ് വയസ്സുകാരിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശിയായ സാനിഷ് (40) ആണ് പുനലൂർ പോലീസിന്റെ പിടിയിലായത്. ഇയാൾ മുൻപ് വധശ്രമക്കേസിലടക്കം പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് കേരളത്തിലേക്ക് തീർത്ഥാടനത്തിന് എത്തിയ തമിഴ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. മുത്തച്ഛനൊപ്പം ട്രെയിനിന്റെ തറയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ തൊട്ടടുത്ത സീറ്റിലിരുന്ന ഒരു യാത്രക്കാരി മൊബൈലിൽ പകർത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
പ്രതി കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട യാത്രക്കാരി ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും ദൃശ്യങ്ങൾ തെളിവായി ശേഖരിക്കുകയും ചെയ്തു. ഇവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിച്ചത്. സാനിഷ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാരും റെയിൽവേ പോലീസും ചേർന്ന് ഇയാളെ തടഞ്ഞു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പുനലൂർ പോലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.