Ticker

6/recent/ticker-posts

അംഗൻവാടി പ്രവേശനോത്സവം

 



പയ്യോളി :പയ്യോളി നഗരസഭ 43ആം നമ്പർ അംഗൻവാടി, (ഗാന്ധി നഗർ )പ്രവേശനോത്സവം ഡിവിഷൻ മെമ്പർ പി ബാലകൃഷ്ണൻ നവാഗതരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. എ എൽ എം എസ് സി അംഗം പി എം അഷ്‌റഫ്‌ ആദ്യക്ഷനായിരുന്നു. ടീച്ചർ ഷീന ഹരിദാസ്, ഇന്ദിര വി,സന്ദീപ് പി എം സംസാരിച്ചു



പയ്യോളി നഗരസഭ 44ആം നമ്പർ കണ്ണങ്കുളം അംഗൻവാടി പ്രവേശനോത്സവം ഡിവിഷൻ മെമ്പർ മുസ്തഫ ഉദ്ഘാടനം ചെയ്തു. എ എൽ എം എസ് സി അംഗം പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു നവാഗതരായ വിദ്യാർത്ഥികൾക്കും അധ്യയനം പൂർത്തിയായി ഉപരിപഠനത്തിന് പോകുന്നവർക്കും ഉപഹാരം നൽകി.. ശ്രീജ ടീച്ചർ, മജീദ്‌ ഇയ്യോത്തിൽ,മിനി കുരിയടി, ആശാവർക്കർ ജയശ്രീ സംസാരിച്ചു.മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.



Post a Comment

0 Comments