Ticker

6/recent/ticker-posts

ഏക ദൈവ വിശ്വാസമാണ് ഇസ് ലാമിൻ്റെ അടിത്തറ: മുജാഹിദ് ആദർശ സമ്മേളനം

 

പയ്യോളി :  ഏകദൈവ വിശ്വാസമാണ് ഇസ് ലാമിൻ്റെ അടിത്തറയെന്നും, വിശ്വാസ വ്യതിചലനങ്ങൾ ഉണ്ടാകുമ്പോഴാണ് സമൂഹത്തിൽ ഭിന്നിപ്പ് രൂപപ്പെടുന്നതെന്നും  മുജാഹിദ് ആദർശ സമ്മേളനം അഭിപ്രായപ്പെട്ടുനിർഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത്


അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിൽ ക്വുർആനിലേക്കും, പ്രവാചക അധ്യാപനങ്ങളിലേക്കും മടങ്ങിയാൽ. സാമൂഹിക ഐക്യം രൂപപ്പെടുത്താൻ സാധിക്കുമെന്നും ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു.


വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് സമ്മേളനം ഉൽഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് സി എം കെ അഹമ്മദ് അധ്യക്ഷംത വഹിച്ചുസഫീർ അൽ ഹികമി, മൂസ സ്വലാഹി കാര, സഫീർ പയ്യോളി, ഷാഹിൻ തുറയൂർ, മുഹമ്മദ് അലി നന്തി, സിപി സാജിദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments