Ticker

6/recent/ticker-posts

പ്രഥമ ശിവസ്മൃതി അവാർഡ് അബ്ദുള്ള പേരാമ്പ്രക്ക്

കോഴിക്കോട് : അകാലത്തിൽ പൊലിഞ്ഞ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശിവൻ തെറ്റത്തിന്റെ സ്മരണാർത്ഥം എഴുത്തുകാരുടെ കൂട്ടായ്മയായ ബുക്ക് ക്ലബ് കൊയിലാണ്ടി ഏർപ്പെടുത്തിയ ശിവ സ്മൃതി അവാർഡിന് അബ്ദുള്ള പേരാമ്പ്ര യുടെ " ദൈവം വന്ന ദിവസം" എന്ന കവിത സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു.
 പ്രൊഫസർ യൂസഫ്, മനോജ് രാമത്ത്,രൺജിത്ത് നടവയൽ എന്നിവരടങ്ങുന്ന ജൂറി അംഗങ്ങളാണ് അവാർഡ് നിർണയം നടത്തിയത്.5,000 രൂപയും മൊമെന്റോ യും അടങ്ങുന്നതാണ് അവാർഡ്.മെയ് 3 ഞായറാഴ്ച കൊയിലാണ്ടി ആർട്സ് കോളേജിൽ പുരസ്കാരദാന ചടങ്ങ് നടക്കും.

Post a Comment

0 Comments