Ticker

6/recent/ticker-posts

അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടി; ഇരട്ടക്കൊലയിൽ മകൻ അറസ്റ്റിൽ

 


ഇടുക്കി പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.പച്ചടി സ്വദേശി മേരിക്കുട്ടി മാത്യു, മകൻ റെജി.കുറെ നാളുകളായി ഇരുവരെയും കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ  കുഴിച്ചുമൂടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇരുവരെയും കാണാതായപ്പോൾ സജി നൽകിയ പരസ്പരവിരുദ്ധമായ മറുപടികളാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കിയത്. നാട്ടുകാർ ഈ വിവരം മേരിക്കുട്ടിയുടെ മകളെ അറിയിച്ചു.മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

Post a Comment

0 Comments