Ticker

6/recent/ticker-posts

സമഗ്ര വികസനത്തിന് ഊന്നൽ നല്കി പയ്യോളി നഗരസഭ വികസന സെമിനാർ




പയ്യോളി: പഞ്ചവത്സര പദ്ധതിയുടെ അവസാനത്തേതും ഭരണ സമിതിയുടെ ആദ്യത്തേതുമായ വാർഷിക പദ്ധതി രൂപീകരത്തിൻ്റെ ഭാഗമായി വികസന സെമിനാർ നടത്തി. സമഗ്ര മേഖലകൾക്കും ഊന്നൽ നല്കിയുള്ള സർവ്വതല സ്പർശിയായ വികസന കാഴ്ചപ്പാടാണ് വികസന സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്.
നേരത്തേ തുടങ്ങി വെച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രാധാന്യം നല്കും. ആസ്തി വികസനത്തിന് ഊന്നൽ നല്കുന്ന പദ്ധതികളും നടപ്പിലാക്കും.
കോഴിക്കോട് ഡെപ്യൂട്ടി ടൗൺ പ്ലാനർ സുനിൽ പി.ടി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. 
നഗരസഭ ചെയർ പേഴ്സൺ സാഹിറ എൻ അധ്യക്ഷത വഹിച്ചു. കരട് പദ്ധതികൾ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി .പി. ഫാത്തിമ അവതരിപ്പിച്ചു വാർഷിക പദ്ധതികളുടെ നയസമീപനങ്ങളും മുൻഗണനകളും ആസുത്രണ സമിതി ഉപാധ്യക്ഷൻ വടക്കയിൽ ഷഫീഖ് വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ബാലകൃഷ്ണൻ , കെ.ടി സിന്ധു, പി.കുഞ്ഞാമു , കൗൺസിലർമാരായ കെ.ടി ജയകൃഷ്ണൻ, നിഷഗിരീഷ്,
 ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മഠത്തിൽ നാണു മാസ്റ്റർ, മുൻസിപ്പൽ ആസൂത്രണ സമിതി അംഗങ്ങളായ ഏ.പി കുഞ്ഞബ്ദുള്ള, സബീഷ് കുന്നങ്ങോത്ത്, കെ.വി ചന്ദ്രൻ ബഷീർ മേലടി , കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ വെച്ച് വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ചേരുകയും പദ്ധതി നിർദ്ദേശങ്ങൾ പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു
വികസന സെമിനാറിൽ നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി സ്വാഗതവും നഗരസഭ സെക്രട്ടറി വിജില എം നന്ദിയും പറഞ്ഞു.

                 

Post a Comment

0 Comments